ബാലറ്റ് പെട്ടികള്‍ കാണാനില്ലെന്നും വോട്ടുകള്‍ കൃത്യമായല്ല എണ്ണി തിട്ടപ്പെടുത്തിയിരിക്കുന്നതെന്നുമായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ അപവാദങ്ങള്‍. എല്ലാ ബാലറ്റ് പെട്ടികളും പാര്‍ലമെന്റിന്റെ സെക്രട്ടറിയേറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒന്നുപോലും നഷ്‌ടപ്പെട്ടിട്ടില്ലെന്നും പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ അല്ലാം അല്‍ കണ്ടാരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടാലല്ലാതെ അവയിലൊന്നുപോലും തുറക്കാനോ പുറത്തേക്ക് കൊണ്ടുപോകാനോ സാധിക്കില്ല. 

വോട്ടെണ്ണലിനുശേഷം സീല്‍ ചെയ്ത് ലഭിക്കുന്ന ബാലറ്റ് പെട്ടികള്‍ അതേപോലെ സൂക്ഷിക്കുകയാണ് പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന്റെ ചുമതല. തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ സത്യസന്ധത പൊതുജനങ്ങള്‍ പരിശോധിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് പാര്‍ലമെന്റിലെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെടണമെന്ന് അല്‍ കണ്ടാരി അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മണ്ടലങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാസം ഭരണഘടന കോടതി പരിഗണയ്‌ക്ക് എടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.