ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം. താമരശ്ശേരി ചാവറ ഇംഗ്ലീഷ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിനിയായ ഗൗരിയും ഏതാനും വിദ്യാര്‍ത്ഥികളുമാണ് ഓട്ടോയിലുണ്ടായിരുന്നത്. റോഡിൽ വീണ കുട്ടിയെ നാട്ടുകാരാണ് രക്ഷിച്ചത്.

കുട്ടി റോഡിലേക്ക് തെറിച്ചു വീണ വിവരം ഓട്ടേോ ഡ്രൈവർ അറിഞ്ഞില്ല. നാട്ടുകാർ ഓട്ടോ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. രണ്ട് മാസം മുമ്പും കുട്ടി ഓട്ടോയില്‍നിന്ന് വീണ് പരുക്കേറ്റിരുന്നുവെങ്കിലും വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

കുട്ടിയെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു സുരക്ഷയുമില്ലാതെ കുട്ടികളെ ഓട്ടോയിൽ കയറ്റിയതാണ് അപകട കാരണം. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.