തെക്കൻ ദില്ലിയിലെ ഖാൻപുരിൽനിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനാണ് യാത്രക്കാർ ജഹാം​ഗിറിന്റെ ഒാട്ടോ പിടിച്ചത്. യാത്രക്കിടയിൽ അധിക ചാർജ് ഈടാക്കുകയും അനുവാ​ദം കൂടാതെ മറ്റൊരു യാത്രക്കാരനെ ഒാട്ടോയിൽ കയറ്റുകയും ചെയ്തെന്ന് ആരോപിച്ച് യാത്രക്കാരും ജഹാം​ഗിറും തമ്മിൽ വഴക്കായി. ഒാട്ടോയിൽ ഡ്രൈവറടക്കം നാല് പേർ നേരത്തെതന്നെ ഉണ്ടായിട്ടും ഒരാളെ അധികം കൂടി എന്നായിരുന്നു യാത്രക്കാരൻ ആരോപിച്ചത്. തുടർന്ന് വഴക്ക് മൂക്കുകയും യാത്രകാരൻ ജഹാം​ഗിറിനെ കുത്തുകയായിരുന്നു. 

ദില്ലി: അധിക ഒാട്ടോ ചാർജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരൻ കുത്തികൊന്നു. ഒാട്ടോ ഡ്രൈവറായ ജഹാം​ഗിർ അലാം(26) ആണ് കൊല്ലപ്പെട്ടത്. ദില്ലി കൊണാട്ട് പ്ലേസിൽ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തെക്കൻ ദില്ലിയിലെ ഖാൻപുരിൽനിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനാണ് യാത്രക്കാർ ജഹാം​ഗിറിന്റെ ഒാട്ടോ പിടിച്ചത്. യാത്രക്കിടയിൽ അധിക ചാർജ് ഈടാക്കുകയും അനുവാ​ദം കൂടാതെ മറ്റൊരു യാത്രക്കാരനെ ഒാട്ടോയിൽ കയറ്റുകയും ചെയ്തെന്ന് ആരോപിച്ച് യാത്രക്കാരും ജഹാം​ഗിറും തമ്മിൽ വഴക്കായി. ഒാട്ടോയിൽ ഡ്രൈവറടക്കം നാല് പേർ നേരത്തെതന്നെ ഉണ്ടായിട്ടും ഒരാളെ അധികം കൂടി എന്നായിരുന്നു യാത്രക്കാരൻ ആരോപിച്ചത്. തുടർന്ന് വഴക്ക് മൂക്കുകയും യാത്രകാരൻ ജഹാം​ഗിറിനെ കുത്തുകയായിരുന്നു. 

വഴിയരികിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒാട്ടോ ഡ്രൈവറുടെ വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇയാളെ രാം മനോഹർ ലോ​ഗിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദക്ഷിണപുരി സ്വദേശികളടക്കം മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മധുർ വർമ പറഞ്ഞു.