യുവതി ഓടികൊണ്ടിരുന്ന ഓട്ടോ റിക്ഷയില്‍ നിന്നും പുറത്തേക്ക് ചാടി മുങ്ങിയ ഓട്ടോ ഡ്രൈവറെ െപാലീസ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സവാരി വിളിച്ച ഓട്ടോറിക്ഷയില് യുവതിയെ തട്ടികൊണ്ട് പോകാനും പീഡിപ്പിക്കാനും ശ്രമം. ഓട്ടോറിക്ഷയ്ക്ക് ഉള്ളില് വെച്ച് ഡ്രൈവര് ലൈംഗീക അതിക്രമം നടത്താന് ശ്രമിച്ചതോടെ യുവതി ഓടികൊണ്ടിരുന്ന ഓട്ടോ റിക്ഷയില് നിന്നും പുറത്തേക്ക് ചാടി രക്ഷപെട്ടു. യുവതി ബഹളം വച്ചതോടെ വണ്ടിയുമായി മുങ്ങിയ ഓട്ടോ ഡ്രൈവര് വിഴിഞ്ഞം നെല്ലിക്കുന്ന് വീട്ടില് ബിജു(26)വിനെ വിഴിഞ്ഞം സി.ഐ എന്. ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മുക്കോല ഭാഗത്ത് നിന്നും പുല്ലുവിള ഭാഗത്തേക്ക് സവാരി പോകാന് ബിജുവിന്റെ ഓട്ടോറിക്ഷ വിളിച്ചതാണ് യുവതി. എന്നാല് പുളിങ്കുടി എത്തിയപ്പോള് നേരെ പോകുന്നതിന് പകരം ബിജു പ്രധാന റോഡില് നിന്ന് തിരിഞ്ഞ് ഉച്ചക്കട ഭാഗത്തേക്ക് പോകുന്ന ഇടറോഡിലേക്ക് പോയി. ഡ്രൈവറുടെ പെരുമാറ്റത്തില് സംശയം തോന്നിയ യുവതി വാഹനം നിര്ത്താന് ആവശ്യപെട്ടെങ്കിലും ബിജു തയ്യാറായില്ല. ഇതിനിടെ ബിജു ലൈംഗീക അതിക്രമങ്ങള് കാണിക്കാന് തുടങ്ങിയതോടെ യുവതി ഓടികൊണ്ടിരുന്ന ഓട്ടോ റിക്ഷയില് നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

യുവതി ഓട്ടോയില് നിന്നും പുറത്ത് ചാടിയതോടെ ബിജു വാഹനം നിര്ത്താതെ ഓടിച്ച് പോവുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. റോഡിലേക്ക് വീണ് പരിക്കേറ്റ യുവതി വിഴിഞ്ഞം പൊലീസ് സ്റ്റേഷനില് എത്തി പരാതി നല്കുകയായിരുന്നു. പരാതി ലഭിച്ച ഉടന് തന്നെ വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിക്കായി തിരച്ചില് ആരംഭിച്ചു. തുടര്ന്ന് ശനിയാഴ്ച ബിജുവിനെ പൊലീസ് പിടികൂടി. ഇയാളുടെ ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
