കോഴിക്കോട് നഗരത്തില്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് ആറുവരെ പണിമുടക്കും. നഗരത്തില്‍ ആരംഭിച്ച മാംഗോ കാബ്സ് ടാക്‌സി സര്‍വ്വീസ് തടയണമെന്നാവശ്യപ്പെട്ടാണ് സമരം.പണിമുടക്കുന്ന തൊഴിലാളികള്‍ മാവൂര്‍ റോഡിലെ മാംഗോ കാബ്സ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. നിലവിലെ ടാക്‌സി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്നത് തൊഴില്‍ നഷ്‌ടപ്പെടുത്തുമെന്ന പരാതിയാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.