ആളു മാറി ഒരാളെ ലോക്കപ്പിൽ കൊല്ലുന്നതു ആദ്യ സംഭവം ചെന്നിത്തല സിപിഎം ഏരിയ സെക്രട്ടറി യെ ചോദ്യം ചെയ്തതോടെ ആണ് അന്വേഷണം നിലച്ചതെന്ന് ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. എസ്.പി എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.
നിയമോപദേശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ നിയമോപദേശം ചർച്ച ചെയ്യരുതെന്ന് ചട്ടങ്ങളിൽ പറയുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ ഇതില്‍ വാദപ്രതിവാദമുണ്ടായി. ജോർജിനെ സഹായിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.
