തിരുവനന്തപുരം: അയിരൂപ്പാറ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിച്ച കേസിലെ മുഖ്യപ്രതി റീനയുടെ സഹായി സുജിത് പിടിയിലായി. റീനയുടെ ബന്ധുക്കളും പോത്തൻകോട് സ്വദേശികളുമായ ഷീബ, ഷീജ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാലുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ ബന്ധുക്കളുടെ പേരില്‍ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് രണ്ട് കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. റീനയുടെ ബന്ധുക്കളുടെ പേരിലാണ് പണ്ടങ്ങള്‍ പണയം വച്ചത്.