തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പഭക്ത സംഗമം തുടരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മെതാനത്ത് നടക്കുന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുകയാണ്. പരിപാടിയില്‍ മുഖ്യാതിഥിയായി മാതാ അമൃതാന്ദമയി വേദിയിലെത്തി. ശംഖുനാദം മുഴക്കിയാണ് അമൃതാനന്ദമയിയെ വേദിയിലേക്ക് ആനയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല, ടിപി സെന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നിരവധി പ്രമുഖരും വേദിയിലുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. അയ്യപ്പ ഭക്തസംഗമത്തിന്റെ ഭാഗമായുള്ള നാമജപ ഘോഷയാത്രയിലും അവനവധി പേര്‍ പങ്കെടുക്കുന്നുണ്ട്.  പാളയത്തു നിന്നും പിഎംജിയിൽ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനത്തിലാണ് സമാപിക്കുന്നത്. 

ലൈവ് വീഡിയോ