കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു തീര്‍ത്ഥാടകന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയാണിത്.
ശബരിമല: കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. എരുമേലി മുക്കുഴിക്കടുത്തു വള്ളിത്തോടാണ് സംഭവം. സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു തീര്‍ത്ഥാടകന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയാണിത്. ഇവിടെ കാട്ടാനയുടെ സാന്നിധ്യം പതിവാണ്.
