പരിസരം വ‍ൃത്തിയാക്കുന്നതിനെത്തിയ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.  ഒരു തുണിയിൽ പൊതിഞ്ഞ് റോഡരികിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.   

ഹൈദരാബാദ്: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ റോഡരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജേന്ദ്രനഗർ ഹൂഡ പാർക്കിന് സമീപം ബുധനാഴ്ച്ചയാണ് സംഭവം. കുഞ്ഞ് പട്ടിണി മൂലം മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Add Asianetnews as a Preferred SourcegooglePreferred

പരിസരം വ‍ൃത്തിയാക്കുന്നതിനെത്തിയ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു തുണിയിൽ പൊതിഞ്ഞ് റോഡരികിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പട്ടിണി മൂലമോ അല്ലെങ്കിൽ പോഷകാഹാര കുറവ് മൂലമോ ആണ് കുഞ്ഞ് മരിച്ചതെന്നാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ‌ക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉസ്മാനിയ ജനറൽ ആശുപത്രിയിൽ അയച്ചിരിക്കുകയാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാജേന്ദ്രനഗർ ഇൻസ്പെക്ടർ ജി സുരേഷ് പറഞ്ഞു. പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കകുകയാണ്.