അമീറുല്‍ ഇസ്ലാം പെരുമ്പാവൂരിലെത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളുവെന്നും കുട്ടികളുള്ള ബംഗാളി സ്‌ത്രീയുമായുള്ള ബന്ധത്തിനുപുറമേ മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നുവെന്നമുള്‍പ്പെടെ അമീറുമായി ബന്ധപ്പെട്ട് പ്രചരിച്ച പല വാര്‍ത്തകളും തെറ്റായിരുന്നുവെന്നും ബഹാര്‍ പറഞ്ഞു. ജിഷയുടെ കൊല നടന്ന ഏപ്രില്‍ 28ന് വൈകുന്നേരം അമീര്‍ നാട്ടിലേക്ക് പോകാനുള്ള പണത്തിനായി തന്റെ സമീപം വന്നിരുന്നുവെന്നും നന്നായി മദ്യപിച്ചിരുന്നുവെന്നും ബഹാര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ നിന്നും 2,800 രൂപയും വാങ്ങി ആലുവയില്‍ നിന്നും അസമിലേക്ക് പോയ അമീറുള്‍ വീട്ടുകാരോടും ഇതുമായി ബന്ധപ്പെട്ടൊന്നും പറഞ്ഞിരുന്നില്ല.

പന്ത്രണ്ട് വ‌ര്‍ഷത്തിലധികമായി പെരമ്പാവൂരില്‍ ജോലി ചെയ്യുന്ന ബഹാറിന് അമീര്‍ ഈ കൊലനടത്തിയോ ഇല്ലയോ എന്നറിയില്ല. അമീറിന് നിയമസഹായം നല്‍കാനുള്ള പണവുമില്ല. പൊലീസിന്റെ നിരീക്ഷണത്തില്‍ തുടരുമ്പോഴും താന്‍ പെരുമ്പാവൂരില്‍ ജോലി തുടരുമെന്നും ബഹാര്‍ പറഞ്ഞു. ജിഷ കൊലക്കേസും അമീറുമായി ബന്ധപ്പെട്ട ഈ കുടിക്കാഴ്ചയുടെ പൂര്‍ണ്ണരൂപവും അന്വേഷണം എന്ന പരിപാടിയില്‍ കാണാം.