<!-- Asianet_160x600 --><script>(adsbygoogle = window.adsbygoogle || []).push({});<!-- Asianet_160x600 --><script>(adsbygoogle = window.adsbygoogle || []).push({});<!-- Asianet_160x600 --><script>(adsbygoogle = window.adsbygoogle || []).push({});

കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവർത്തകർക്ക് ജാമ്യം. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു,ദീപു,ലൈജു,ശ്യാം,കിരൺ,വിഷ്ണു,സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു.

ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്‌തെന്ന് കുരീപ്പുഴ പറഞ്ഞു. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. 

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കവി കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.