ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയിലായിരുന്നു. വലത് കാലിലെ പരിക്ക് കൂടി ഭേതമായാല്‍ പൂര്‍ണ ആരോഗ്യവതിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്ത് പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അപകടത്തില്‍ സംഭവിച്ച പരിക്കുകള്‍ ഭേതമായതോടെ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. 

ഒരുമാസം മുന്നെയാണ് ബാലഭാസ്കര്‍ വിടപറഞ്ഞത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ സംഭവിച്ച അപകടത്തില്‍ ബാലഭാസ്കറിന്‍റെ മകളും മരണപ്പെട്ടിരുന്നു. ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയിലായിരുന്നു. വലത് കാലിലെ പരിക്ക് കൂടി ഭേതമായാല്‍ പൂര്‍ണ ആരോഗ്യവതിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിയ്ക്ക് കഴിയുന്നുണ്ട്. അതിജീവനത്തിന്‍റെ മുന്നോട്ടുള്ള വഴികളില്‍ തണലും താങ്ങുമായി ബാലഭാസ്കറിന്‍റെ ലക്ഷ്മിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ലക്ഷ്മിക്കൊപ്പമുണ്ട്.