ക്യാമ്പസ് രാഷ്ട്രീയം  നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി. കലാലയ രാഷ്രീയത്തിനു നിയന്ത്രണം ഏർപ്പെടിത്തുന്നത് സംബന്ധിച്ചു മാർഗ നിർദേശം പുറപ്പെടുവിക്കണം എന്നു 2004 ല്‍ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റി. അതുകൊണ്ട് മഹാരാജാസ് സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂർ സ്വദേശി അജോയ് ആണ് ഹർജി നല്‍കിയത്. ഹർജി പിന്നീട് കോടതി പരിഗണിക്കും.