ബംഗളൂരു: അവധിക്കാലക്യാമ്പിനിടെ നാല് വയസുകാരിയെ നൃത്താധ്യാപകന്‍ മാനഭംഗപ്പെടുത്തി. മേയ് മൂന്നിന് ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളില്‍ നടന്ന ക്യാമ്പിനിടെ നൃത്താധ്യപകനായ യുവാവ് ബാലികയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. 

ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീറ്റര്‍ എന്ന 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍വിട്ടു. ബാലികയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു.