ഇന്ത്യയില്‍ അനധികൃത താമസക്കാരായ ബംഗ്ലാദേശികള്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേന എട്ട് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നവരെയാണ്കണ്ഡിവലിയില്‍നിന്ന് പിടികൂടിയത്. പിടികൂടിയ രണ്ടു പേരിൽ നിന്ന് ഇന്ത്യൻ പാൻകാർഡും ആധാർ കാർഡും പിടിച്ചെടുത്തു. ബംഗ്ലാദേശ് സ്വദേശികളാണെന്ന് ഇവര്‍ സംഘത്തിന് മുമ്പില്‍ സമ്മതിച്ചു. മാര്‍ച്ച് 31 വരെ എട്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് സ്ക്വാഡ് വ്യക്തമാക്കി.