കടകംപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ  ജയശങ്കറിന്റെ  മരണത്തെ ചൊല്ലിയും രാഷ്ട്രീയപോര്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്തെത്തി. കേന്ദ്ര ഏജൻസികൊണ്ട് അന്വേഷിക്കട്ടെയെന്ന വെല്ലുവിളിയുമായി മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുമെത്തി.

കടകംപ്പള്ളി സഹകരണ ബാങ്കിലെ ജീവനക്കാരനായിരനും വഞ്ചിയ ഏറ്യാ കമ്മിറ്റി അംഗവുമായിരുന്നു ജയശങ്കറിനെ  ഇന്നലെ വൈകുന്നേരം അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴും മരിച്ചു. ഇന്ന് രാവിലെ മൃതദേഹം പോസ്റ്റുമോ‍ർട്ടം നടത്തിയ ശേഷം പൊതുർദശനത്തിന് വച്ചു. മരണവാ‍ത്ത പുറത്തുവന്ന ഉടൻ രാഷ്ട്രീയ ആരോപമങ്ങളും തുടങ്ങി.

കടകംപ്പള്ളി സഹകരണബാങ്കിൽ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സിപിഎം നേതാക്കള്‍ക്ക് കോടികളുടെ നിക്ഷേപമുണ്ടെന്ന വിവാദമുയർത്തിയ  ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനാണ് മരണത്തെ കുറിച്ചും ആരപണം ഉന്നയിച്ചത്. സഹകരണബാങ്കിലെ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കാൻ കടകംപ്പള്ളി വെല്ലുവിളിച്ചു. ജയശങ്കറിന്രെ മരണ കാരണം ഹൃദയാഘാടതമാണെന്ന് പോസ്റ്റുമോടച്ടചം ചെയ്ത ഡോക്ടർമാർ പേട്ട പൊലീസിനെ അറിയിച്ചു.