തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ബാങ്ക് ഗ്യാരണ്ടിക്ക് സർക്കാർ ഉറപ്പ് നൽകിയെങ്കിലും വിദ്യാർത്ഥികളുടെ ആശങ്ക മാറുന്നില്ല. ആറുമാസത്തെ ഗ്യാരണ്ടിക്ക് ശേഷം ഫീസിലുണ്ടാകുന്ന മാറ്റത്തെ കുറിച്ചാണ് എല്ലാവർക്കും പേടി. സ്പോട്ട് അഡ്മിഷൻ ഇന്നവസാനിക്കും.
അസീസിയ കോളേജിൽ സർക്കാറിന്റെ ഗ്യാരണ്ടി വിശ്വസിച്ച് പ്രവേശനം നേടിയെങ്കിലും മലപ്പുറം സ്വദേശി സഫ് വയുടെ പേടി മാറുന്നില്ല. ആറുമാസത്തെ ഗ്യാരണ്ടി സമയത്തിന് ശേഷം ഫീസ് ഇനിയും ഉയരുമോ, ഫീസ് അഞ്ച് ലക്ഷത്തിൽ നിന്നും കൂടിയാൽ കയ്യിൽ നിന്നും അടക്കേണ്ടിവരുമോ. ഗ്യാരണ്ടി കാലാവധി സർക്കാർ പിന്നെയും നീട്ടുമോ. ആശങ്കകർ ഇനിയും ഒരുപാട് ബാക്കി.
സർക്കാർ ഗ്യാരണ്ടി തീരുമാനം ഇന്നലെ രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിൽ ജംഷിക്ക് എംബിബിഎസ് വിട്ട് ബിഡിഎസിന് ചേരേണ്ടിവരില്ലായിരുന്നു. അതേ സമയം ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും സർക്കാർ ഗ്യാരണ്ടിയെന്ന പിടിവള്ളിയിൽ വിട്ടുപോയ ശേഷം തിരിച്ചെത്തുന്നവരുമുണ്ട്. ഗ്യാരണ്ടി അറിയാതെ ഓപ്ഷൻ കൊടുക്കാൻ വിട്ടുപോയവർക്ക് ഇനി അവസരമില്ലെന്നാണ് ആരോഗ്യമന്ത്രിയും പറയുന്നത്.
