അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പോത്തന്‍കോട്, ചെങ്കോട്ടുകോണം ശാഖകളിലാണ് തട്ടിപ്പ് നടന്നത്.

തിരുവനന്തപുരം: അയിരൂര്‍പ്പാറ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിച്ച കേസില്‍ ബാങ്ക് മാനേജറും ക്ലര്‍ക്കും അറസ്റ്റില്‍. ഇടത് ഭരണസമിതിയുടെ കീഴിലുള്ള ബാങ്കില്‍ നടന്നത് 4.5 കോടിയുടെ തട്ടിപ്പ് നടന്നത്. എന്നാല്‍ കുറ്റക്കാരായ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയെന്ന് സി.പി.എം അറിയിച്ചു.

അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പോത്തന്‍കോട്, ചെങ്കോട്ടുകോണം ശാഖകളിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജര്‍ ശശികലയും, ക്ലാര്‍ക്ക് കുശലയും മറ്റ് ഇടപാടുകാരും ചേര്‍ന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കുകയും മുക്കുപണ്ടം പണയം വച്ച് 4.5 കോടി രൂപ തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. ബാങ്ക് ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കേസ്സെടുക്കാന്‍ പൊലീസ് തയ്യാറയില്ലെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മുഖ്യപ്രതിയും ഇടനിലക്കാരിയുമായ റീന, തട്ടിപ്പിന് കൂട്ടുനിന്ന ഷിജ, ഷീബ, സാജിദ് എന്നിവരെ പൊലീസ് പിടികൂടിയെങ്കിലും മാനേജര്‍ അടക്കമുള്ളവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കാട്ടായിക്കോണം ലോക്കല്‍ കമ്മിറ്റി മെമ്പറാണ് ബാങ്ക് മാനേജര്‍ ശശികല, ക്ലാര്‍ക്ക് കുശലയും സി.പി.എം പ്രവര്‍ത്തകയാണ്. തട്ടിപ്പ് കേസില്‍ അറസ്റ്റിലയാതോടെ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.