ന്യൂ‍ഡല്‍ഹി: ബാങ്കുകളുടെ ലയന നീക്കത്തെിനെതിരേ നാളെയും മറ്റെന്നാളുമായി നടത്താനിരുന്ന അഖിലേന്ത്യ ബാങ്ക് സമരം മാറ്റിവച്ചു . ദില്ലി ഹൈക്കോടതി വിലക്കിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത് . കോടതി നടപടിക്കെതിരെ ഉടന്‍ അപ്പീല്‍ പോകുമെന്ന് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയിസ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു . സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് നാളെ മുതല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.