കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളെയും ബാധിക്കും.
ദില്ലി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. വേതന വർദ്ധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം രണ്ട് ദിവസം അടഞ്ഞ് കിടക്കും. പണിമുടക്ക് ബാങ്ക് ശാഖകളുടെ പ്രവർത്തനം നിശ്ചലമാക്കും.
കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളെയും ബാധിക്കും. 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ബാങ്ക് ജീവനക്കാരുടെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുമ്പ് തീർന്നിരുന്നു. ഇത് ന്യായമായ രീതിയിൽ പുതുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ആരോപിച്ചു. സമരത്തിന്‍റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരക്കാർ മാർച്ച് സംഘടിപ്പിച്ചു
