നാല് ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നം പിടികൂടി റെയ്ഡിൽ അറസ്റ്റിലായ നാല് പേരെ നാളെ കോടതിയിൽ ഹാജരാക്കും
കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ നാല് ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നം പിടികൂടി. പതിനായിരത്തോളം നിരോധിത ഹാൻസ് കുറുംപ്പടിയിലും പഴങ്ങനാടും പൊലീസും, എക്സൈസും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. റെയ്ഡിൽ അറസ്റ്റിലായ നാല് പേരെ നാളെ കോടതിയിൽ ഹാജരാക്കും.
അങ്കമാലി, കാലടി, പെരുമ്പാവൂർ, കി
വീട്ടുവളപ്പിൽ കുഴിയെടുത്താണ് പഴങ്ങനാട് സ്വദേശികളായ ദമ്പതികൾ നിരോധിച്ച പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്..100 കിലോ തൂക്കം വരുന്ന 2400 ഹാൻസ് പാക്കറ്റുകളുമായി തുരുത്തുമ്മൽ കുഞ്ഞുമോൻ, ഭാര്യ മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. ചെറിയ കട നടത്തിയിരുന്ന ഇവർക്ക് നിരോധിച്ചപുകയില ഉൽപന്നങ്ങളുടെ വിൽപ്പനയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന .
