സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവ വിതരണം ചെയ്യുന്നത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് കാർ മാർഗം തിരൂരിലേക്ക് കൊണ്ടും വരും വഴിയാണ് പിടികൂടിയത്.
തിരൂര്‍: വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ആലിങ്ങൽ സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗമാണ് നിരോധിത പുകയിൽ ഉൽപ്പന്നങ്ങൾ തിരൂരിലെത്തിച്ചത്. ഏജന്‍റ് വഴി എത്തിച്ചാണ് ലഹരി ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
മുപ്പത് ചെറിയ പായ്ക്റ്റ് അടങ്ങിയ അഞ്ഞൂറ് വലിയ പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. എട്ടു ചാക്കുകളിലായാണ് ട്രെയിൻ മാർഗം ഇവ കൊണ്ട് വന്നത്. വിപണിയിൽ ഏഴര ലക്ഷം രൂപ വില വരും. സമാനമായ കേസിൽ ഷരീഫിനെ നേരത്തെ രണ്ട് തവണ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവ വിതരണം ചെയ്യുന്നത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് കാർ മാർഗം തിരൂരിലേക്ക് കൊണ്ടും വരും വഴിയാണ് പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
