തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടർ ശങ്കർ റെഡ്ഡിക്ക് എതിരെയുള്ള ബാർ കോഴ അട്ടിമറി കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും.ശങ്കര് റെഡ്ഡി ബാർ കോഴ അട്ടിമറിച്ചെന്ന ആരോപണത്തിൽ കേസ് എടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തള്ളണമെന്ന ഹർജിയിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.