കൊല്ലം: കൊല്ലത്ത് ബാര്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. വാളകം സ്വദേശി അലക്‌സാണ്ടര്‍(47) ആണ് ആത്മഹത്യ ചെയ്തത്. കൊല്ലം സോഡിയാക് ബാറിലെ ജീവനക്കാരനായിരുന്നു. ബാര്‍ പൂട്ടിയതോടെ ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ദേശീയ - സംസ്ഥാന പാതയോരത്തെ ബാറുകളും ബിയര്‍ - വൈന്‍ പാര്‍ലറുകളും പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകളും ബിയര്‍ - വൈന്‍ പാര്‍ലറുകളും പൂട്ടിയിരുന്നു. ഇതോടെയാണ് അലക്‌സാണ്ടര്‍ ഉള്‍പ്പടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്‌ടമായത്.

