ബാര്‍ കോഴക്കേസ്: മാണിക്ക് 50 ലക്ഷം നൽകിയതിന് തെളിവുമില്ലെന്ന് വിജിലന്‍സ്

First Published 6, Mar 2018, 6:12 PM IST
bar scam case km mani clean chit by vigilance
Highlights
  • മാണി ക്ലീൻ, കുറ്റം ബാറുമടകൾക്ക്
  • വിജിലൻസ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്
  • പണമിടപാടുകൾ സംശയാസ്പദം
  • പണം കൊടുത്തതിന് തെളിവില്ല

തിരുവനന്തപുരം: കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമകളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. ബാർ കേസിൽ കെഎം മാണിക്ക് ക്ലീൻ് ചിറ്റ് നൽകുന്ന വിജിലൻസിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഒരു കോടി 57 ലക്ഷത്തില്‍ 49000 രൂപയാണ്  നിയമഫണ്ടിലേക്ക് ബാറുടമകളുടെ സംഘടന പിരിച്ചത്. പണം നൽകിയ എല്ലാ അംഗങ്ങൾക്കും രസീത് നൽകിയില്ല. ഓഫീസിൽ നിന്നും പിടിച്ചെടുത്ത ക്യാഷ് ബുക്കിൽ വ്യക്തമായി പണമിടപാടില്ല. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന ധനേഷിൻറെ മൊഴികള്‍ പരിസ്പരവിരുദ്ധമാണ്. കെ.എം.മാണി പണം ചോദിച്ചതിനോ ബാറുമടകള്‍ നൽകിയതിനോ ഒരു തെളിവുമില്ല. മൂന്നു തവണയായി ഒരു കോടി നൽകിയെന്നാണ് ആരോപണം.

50 ലക്ഷം നൽകിയതിന് ഒരു തെളിവുമില്ല.  ഔദ്യോഗിക വസതിയിൽ 35 ലക്ഷം എത്തിച്ചെന്ന ഡ്രൈവർ അമ്പിള്ളിയുടെ മൊഴിയും വിശ്വസിനീയമല്ലെന്നും വിജിലന്‍സ്. മാണിയുടെ പാലായിലെ വീട്ടിൽ 15 ലക്ഷം എത്തിച്ചുവെന്ന ബാറുടമ ജേക്കബ് കുര്യനെന്ന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും വിജിലൻസ് റിപ്പോര്‍ട്ട്.  പാലായിലെ വീട്ടിൽ പണമെത്തിച്ചുവെന്നാണ് മൊഴി.  എന്നാല്‍,  മറ്റു ബാറുടമകൾ ഈ മൊഴി തള്ളിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ബിജുരമേശ് ഹാജരാക്കിയ സിഡിയിൽ കൃത്രിമം നടന്നതായി ഫൊറൻസിക് റിപ്പോർട്ടുണ്ട്. സിഡിയിലും ഫോൺരേഖയിലും കൃത്രിമം നടന്നതായും തെളിഞ്ഞു.  ഈക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്ലീൻചിറ്റ്.

 

loader