യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്നതില്‍ ജൂണ്‍ 23ന് ഹിത പരിശോദന നടത്താന്‍ ഇരിക്കെയാണ് ബ്രിട്ടന് ബരാക് ഒബാമയുടെ പരസ്യതാക്കീത്. യൂറോപ്യന്‍ യൂണിയന് അകത്തുള്ള ബ്രിട്ടന്‍റെ സാമ്പത്തിക ശക്തിയും സ്വാധീനവും കുറയുകയല്ല വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. യുറോപ്യന്‍ യൂണിയനില്‍ കടരണമെന്ന നിലപാടി എടുത്ത പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഒപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഒബാമയുടെ അഭിപ്രായ പ്രകടനം. 

ബ്രിട്ടണ്‍ കൂടി അംഗമായ യൂറോപ്യന്‍ യൂണിയനേ തീവ്രവാദം , കുടിയേറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ കൈകൈര്യം ചെയ്യാനാകൂ എന്ന് ഡെയ്‌ലി ടെലിഗ്രാഫിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. ബ്രിട്ടണ്‍ പൂര്‍ണ്ണമായും യൂറോപ്യ യൂണിയന് പുറത്ത് കടക്കണമെന്ന് വാദിക്കുന്ന ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ക്ക് ഒബാമയുടെ പരസ്യ പ്രതികരണം വലിയ തിരിച്ചടിയാണ് നല്‍കിയത്. 

അതുകൊണ്ടു തന്നെ ശക്തമായ പ്രതിഷേധം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. അയല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒരു യൂണിയന് അമേരിക്ക തയ്യറാണോ എന്നാണ് ജോണ്‍സന്റെ ചോദ്യം. സൗദിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ എത്തിയ ഒബാമക്കും കുടുംബത്തിനും ഊഷ്മള സ്വീകരണമാണ് നല്‍കിയത്.