വിമാനത്തില്‍ കയറി ഭിക്ഷാടനം യാത്രക്കാര്‍ പണം നല്‍കുന്ന ചിത്രം വൈറല്‍
ദോഹ: ദോഹയില് നിന്നും നിന്നും ഷിറാസിലേക്കുള്ള ഖത്തര് എയര്വേയ്സ് വിമാനത്തില് കയറി ഭിക്ഷാടനം. വിമാനത്തില് കയറിയ ഒരാള് പണം പിരിക്കുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലാകുന്നു. മധ്യവയസ്കനായ ഒരാളാണ് വിമാനത്തില് ഭിക്ഷ യാചിക്കുന്നത്. ഒരു പ്ലാസ്റ്റിക് കവര് കൈയില് പിടിച്ച് ഇയാള് ഭീക്ഷ യാചിക്കുന്നതും യാത്രക്കാര് പണം നല്കുന്ന ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില് വൈറലായിരിക്കുന്നത്.
പണം നല്കി ഇയാളെ സഹായിക്കാന് യാത്രക്കാര് തയ്യാറാകുന്നതും ചിത്രത്തില് കാണാം. യാത്രക്കാര് തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരിക്കുന്നത്. ഇയാള് ഭിക്ഷ യാചിക്കാന് വേണ്ടി മാത്രം വിമാനത്തില് കയറിയതാണോ, അതോ യാത്രാക്കാരന് തന്നെയാണോ എന്നത് വ്യക്തമല്ല. വിമാനത്തില് ഇയാള് എങ്ങനെ കയറിപ്പറ്റിയെന്നതിനെക്കുറിച്ചും അറിവായിട്ടില്ല.
ഭിഷാടകനെ സഹായിക്കാന് യാത്രക്കാര് തയ്യാറായി വന്നതോടെ വിമാനം പുറപ്പെടാന് വൈകി. ജിവനക്കാരുടെ നിര്ദ്ദേശങ്ങള് വകവയ്ക്കാതെ യാത്രക്കാര് ഇരിപ്പിടത്തില് നിന്നും എഴുനേറ്റ് ഭീഷാടകനടുത്തേക്ക് വന്നതോടെ ഇവരോട് സീറ്റുകളില് ഇരിക്കാന് വിമാന ജീവനക്കാര് ആവശ്യപ്പെട്ടു. ഏറെ നേരത്തിന് ശേഷമാണ് യാത്രക്കാര് സീറ്റിലിരുന്നത്. ഭിക്ഷാടകന് വിമാന യാത്രക്കാരന് തന്നെയാണോ ഭിക്ഷയ്ക്കായി മാത്രം കയറിയതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
