69ാം മിനിട്ടില്‍ വെർട്ടോഗന്റെ കിടിലൻ ഹെ‍ഡറാണ് ബെല്‍ജിയത്തിന് ജീവശ്വാസം പകര്‍ന്ന ആദ്യ ഗോള്‍ കുറിച്ചത്.

മോസ്കോ: ലോകകപ്പിലെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് വീറും വാശിയും ഏറുന്നു. ജപ്പാന്‍റെ ഇരട്ടഗോള്‍ പ്രഹരത്തിന് ആറ് മിനിട്ടിനിടെ രണ്ട് ഗോളുമായി ബെല്‍ജിയത്തിന്‍റെ ഗംഭീര മറുപടി. 69ാം മിനിട്ടില്‍ വെർട്ടോഗന്റെ കിടിലൻ ഹെ‍ഡറാണ് ബെല്‍ജിയത്തിന് ജീവശ്വാസം പകര്‍ന്ന ആദ്യ ഗോള്‍ കുറിച്ചത്. 75 ാം മിനിട്ടില്‍ മൊറെയ്ൻ ഫെല്ലെയ്നിയുടെ ഹെഡറിലൂടെ വല കുലുക്കിയതോടെ മത്സരം 2-2 എന്ന നിലയിലാണ് പുരോഗമിക്കുന്നത്.

Scroll to load tweet…

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെയാണ് ലോക ഫുട്ബോളിലെ വന്‍ ശക്തികളായ ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് ഏഷ്യന്‍ കരുത്തര്‍ ഇരട്ടഗോള്‍ പ്രഹരം നല്‍കിയത്. 48ാം മിനിട്ടില്‍ ഷിബസാക്കിയുടെ പാസിൽ ഹരഗൂച്ചിയും 52–ാം മിനിറ്റിൽ ഷിൻജി കവാഗയുടെ പാസിൽ ഇനൂയിയുമാണ് ഏഷ്യന്‍ കരുത്തറിയിച്ച ഗോളുകള്‍ സ്വന്തമാക്കിയത്.

Scroll to load tweet…