ആക്രമിച്ച് കളിച്ചാണ് ബെല്‍ജിയം മുന്നേറുന്നതെങ്കില്‍ ജപ്പാന്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കി.
മോസ്കോ: റഷ്യന് ലോകകപ്പിലെ ബെല്ജിയം ജപ്പാന് പ്രീ ക്വാര്ട്ടര് ആദ്യ പകുതി പിന്നിടുമ്പോള് ഇരു ടീമുകള്ക്കും വല ചലിപ്പിക്കാനായില്ല. സുവര്ണാവസരങ്ങള് തുറന്നെടുത്തെങ്കിലും ലുക്കാക്കുവും ഹസാര്ഡും ഫിനിഷിംഗില് പരാജയപ്പെട്ടതാണ് ബെല്ജിയത്തിന്റെ നിരാശ. ആദ്യ പകുതിയില് ഒപ്പം പിടിക്കാനായെന്നത് ഏഷ്യന് കരുത്തരായ ജപ്പാന് ആശ്വാസം പകരുന്നതാണ്.
25 ാം മിനിട്ടില് ലുക്കാക്കുവിന് വല കുലുക്കാനുള്ള മികച്ച അവസരം ലഭിച്ചതാണ്. എന്നാല് ലക്ഷ്യം പിഴച്ചു. ഇതടക്കം നിരവധി ഗോളവസരങ്ങള് ബെല്ജിയം തുറന്നെടുത്തി. സൂപ്പര് താരം ഹസാര്ഡിനും ഗോള് നേടാനുള്ള മികച്ച അവസരങ്ങള് കിട്ടി. ആക്രമിച്ച് കളിച്ചാണ് ബെല്ജിയം മുന്നേറുന്നതെങ്കില് ജപ്പാന് പ്രതിരോധത്തിനാണ് ആദ്യ പകുതിയില് മുന് തൂക്കം നല്കിയത്.
എന്നാല് ഇടയ്ക്ക് ബെല്ജിയം ഗോളിയെ പരീക്ഷിക്കാന് ഏഷ്യന് ശക്തികള്ക്ക് സാധിച്ചു. ജയം മാത്രം ലക്ഷ്യമിട്ടാണ് രണ്ട് ടീമുകളും പന്തുതട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില് കളിച്ച ടീമില് 10 മാറ്റങ്ങളുമായാണ് ബെല്ജിയം കളത്തിലിറങ്ങിയിരിക്കുന്നത്.
