കൊല്‍ക്കത്ത: ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായകള്‍ക്കുള്ള ആശുപത്രി സ്ഥാപിക്കാന്‍ ഒരുങ്ങി പശ്ചിമബംഗാള്‍ മന്ത്രി. നായകളെ ഏറെ സ്‌നേഹിച്ചിരുന്ന ഭാര്യയുടെ സ്മരണയ്ക്കായി ഇതില്‍കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത് ചാറ്റര്‍ജി പറയുന്നത്. 

ഭാര്യയുടെ പേരില്‍ കൊല്‍ക്കത്തയിലാണ് ആശുപത്രി ആരംഭിക്കുന്നത്. ആശുപത്രി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി തുടക്കം കുറിച്ചെന്നാണ് ബംഗാളി പത്രമായ പ്രഭാത് കാബറില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ത് ചാറ്റര്‍ജിയുടെ ഭാര്യ ബബ്ലി ചാറ്റര്‍ജി കഴിഞ്ഞ ജൂലൈയില്‍ മരിച്ചത്. ഭാര്യ യഥാര്‍ത്ഥ നായ സ്‌നേഹിയ്യായിരുന്നു. അവര്‍ നായയ്ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തെരുവു നായ്ക്കള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാലാണ് നായകള്‍ക്കായി ഏറ്റവും മികച്ച സൗകര്യമുള്ള ആശുപത്രി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.