ബംഗളുരുവിലെ കെ.ജി ഹള്ളിയില്‍ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. യുവതിയെ പിന്തുടര്‍ന്ന ഇര്‍ഷാദ് ഖാന്‍ കടന്ന് പിടിച്ച് ചുംബിച്ച് നാക്ക് കടിച്ചുമുറിച്ചിരുന്നു. തെരുവുനായ്ക്കള്‍ കുരച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവാവ് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ കേസിലാണ് സഹോദരീ ഭര്‍ത്താവ് തന്നെ പിടിയിലായത്.

