കുതിരപ്പുറത്തേറി ഒാഫീസിലേക്ക് ഗതാഗത കുരുക്കിനെതിനെ വ്യത്യസ്തമായൊരു പ്രതിഷേധം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാൻ ഏതെല്ലാം രീതിയിൽ പ്രതികരിക്കാം.കുതിരപ്പുറത്തേറിയും പ്രതിഷേധിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ്.

ഓഫീസിലേക്കെത്തുന്ന വഴികളിലെല്ലാം ഗതാഗത കുരുക്ക്. മണിക്കൂറോളം റോഡിൽ കുടുങ്ങി കിടക്കേണ്ടി വരുന്ന അവസ്ഥ. ഇതിനോട് പ്രതിഷേധിക്കാൻ ബെംഗളൂരുവിൽ നിന്നുള്ള സോഫ്റ്റ്വെയ‌ർ എഞ്ചിനീയർ തെരഞ്ഞെടുത്തത് രസകരമായ ഒരു മാർഗമായിരുന്നു. ഓഫീസിലെ തന്‍റെ അവസാന ദിവസം രൂപേഷ് കുമാർ എത്തിയത് കുതിരപ്പുറത്താണ്. രൂപേഷിന്‍റെ വീട്ടിൽ നിന്ന് എംബസി ഗോൾഫ് ലിംഗിലുള്ള ഓഫീസിലേക്ക് എത്താൻ 10 കിലോ മീറ്റർ താണ്ടണം. ഒരു മണിക്കൂറിലേറെ കുരുക്കിൽ കിടന്നാണ് ദിവസവും ഓഫീസിലെത്തുന്നത്.

Scroll to load tweet…

കുതിരപ്പുറത്തിരുന്ന് ഓഫീസിലെത്താൻ 7 മണിക്കൂറെടുത്തു. 7 മണിക്ക് പുറപ്പെട്ട് 2 മണിക്ക് അതി രാജകീയമായാണ് രൂപേഷ് തന്‍റെ ജോലിസ്ഥലത്തെത്തിയത്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇയാൾ. ആളുകളെ അത്രമേൽ ബുദ്ധിമുട്ടിലാക്കുന്ന ഈ പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരമുണ്ടാകണമെന്നാണ് ഈ പ്രതിഷേധത്തിലൂടെ താൻ ആഗ്രഹിക്കുന്നതെന്നും രൂപേഷ് പറയുന്നു. രൂപേഷിന് പൂർണ്ണ പിന്തുണ നൽകിയ സുഹൃത്തുക്കൾ ബെംഗളൂരുവിലെ ഗതാഗതക്കുരിക്കിനെതിരെ ഇത്തരത്തിൽ വ്യത്യസ്തമായി പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ്.

Scroll to load tweet…