ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി അക്രമിയായ ഡ്രൈവര്‍ അരുണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
ബംഗളൂരു : ഒല ഡ്രൈവര് യുവതിയെ കാറില് വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. അക്രമിയായ ഡ്രൈവര് അരുണ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. ഒല കാറില് ബംഗളൂരുവിലെ കൊഡിഹള്ളിയില് നിന്ന് മുംബൈയിലേക്ക് ജൂണ് ഒന്നിന് യാത്ര തിരിച്ചതായിരുന്നു പെണ്കുട്ടി. പുലര്ച്ചെ 2.25 ഓടെ കോഡിഹള്ളി എയര്പോട്ടില് നിന്നാണ് യുവതി വാഹനത്തില് കയറിയത്.
എന്നാല് എന്നാല് ഇയാള് വാഹനം വഴിതിരിച്ചുവിടുകയും ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് യുവതിയെ ആക്രമിക്കുകയുമായിരുന്നു. വാഹനത്തിന്റെ ഡോറുകളും ഗ്ലാസും ഇയാള് ലോക്ക് ചെയ്തു. തുടര്ന്ന് യുവതിയെ കയറിപ്പിടിക്കാന് ശ്രമിച്ചു. പെണ്കുട്ടി കരഞ്ഞുബഹളം വെച്ചപ്പോള് സുഹൃത്തുക്കളെ വിളിച്ചുവരുത്തുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. തുടര്ന്ന് പീഡിപ്പിക്കുകയായിരുന്നു.
പണ്കുട്ടിയുടെ ഫോണ് തട്ടിയെടുത്ത് ചിത്രങ്ങള് പകര്ത്തി വാട്സപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്ന്ന് പെണ്കുട്ടിയെ ഇയാള് വിമാനത്താവളത്തില് തന്നെ ഇറക്കിവിട്ടു. ശേഷം പെണ്കുട്ടി ഇമെയില് മുഖേന നല്കിയ പരാതിയിലാണ് ബംഗളൂരു പൊലീസ് ഒല ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഒല വാഹനം ഓടിക്കാനുള്ള മതിയായ രേഖകള് ഇയാള്ക്കില്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒല കമ്പനിക്ക് പൊലീസ് നോട്ടീസയച്ചു.
