ബംഗളൂരു: അംഗീകൃതമല്ലാത്ത മൊബൈല്‍ ആപ്പുവഴി ആധാര്‍ സര്‍വ്വീസ് നടത്തിയ ആള്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റത്തിനോ ഡാറ്റാബേസ് ഹാക്ക് ചെയ്തതിനെതിരയോ അല്ല കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് യു ഐ ഡി ഐ സിഇഒ അജയ് ഭൂഷന്‍ പാണ്‍ഡേ പറഞ്ഞു.

മൊമ്പൈല്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെട്ട ആള്‍ക്കാര്‍ക്ക് നടത്തികൊടുത്തതിനാണ് കേസ്. വെരിഫിക്കേഷന്‍ ചെയ്ത ആളുകള്‍ പിന്നീട് തങ്ങളുടെ പേര്, അഡ്രസ്സ്, ജെന്‍ഡര്‍ തുടങ്ങിയവ ആള്‍ക്കാര്‍ ആപ്പിലൂടെ ഡൌണ്‍ലോഡ് ചെയ്യാനും തുടങ്ങി. മറ്റൊരാളുടെ വ്യക്തിവിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകില്ല. എന്നാല്‍ ഉപഭോക്താക്കള്‍ വ്യക്തി വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയതിനാല്‍ ആപ്പിന്‍റെ ഉടമസ്ഥനെതിരെ കേസെടുക്കുകയായിരുന്നു. ഇത് കൃമിനല്‍ പ്രവൃത്തിയാണെന്നും ഈ ആപ്പിലൂടെ വ്യക്തി വിവരങ്ങള്‍ കൈമാറാനുള്ള അധികാരം യുഐഡിഎഐ നല്‍കിയിട്ടല്ലെന്നും അജയ് ഭൂഷണ്‍ വ്യക്തമാക്കി.

വ്യക്തതയില്ലാത്ത ഒരു വെബ്സൈറ്റിനും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നും ഔദ്യോഗിക ഗവര്‍ണ്‍മെന്‍റ് സൈറ്റുകള്‍, നിയമാനുസൃതമായ ഏജന്‍സീസ്, ബാങ്കുകള്‍ , ടെലികോം കമ്പനികള്‍ എന്നിവകള്‍ക്ക് മാത്രമേ ആധാര്‍ നമ്പര്‍ കൈമാറാവു എന്നും അജയ് ബൂഷണ്‍ വ്യക്തമാക്കി.