ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ ആത്മഹത്യ ചെയ്ത നിലയില്‍. 29 വയസ്സായിരുന്നു. അന്ധേരിയിലെ ഫ്ലാറ്റിലാണ് അഞ്ജലി ശ്രീവാസ്തവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും അഞ്ജലി ശ്രീവാസ്തവ പ്രതികരിച്ചില്ല. തുടര്‍ന്ന് വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വീട്ടുടമസ്ഥന്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് അഞ്ജലി ശ്രീവാസ്തവ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
