ചെന്നൈ : ഹിന്ദു മക്കള്‍ കാച്ചി പാര്‍ട്ടിയുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ സ്മൃതി മണ്ഡപത്തിലെ പ്രതിമയുടെ സമീപത്തുനിന്ന് ഖുറാനും ബൈബിളും നീക്കം ചെയ്തു.രാമേശ്വരത്തെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് ഇവ മാറ്റിയത്. ബൈബിളും ഖുറാനും മാറ്റി പകരം ഭഗവത്ഗീതയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. 

എപിജെ അബ്ദുള്‍ കലാമിന്‍റെ ചരമദിനമായ ജൂലൈ 27 നാണ് സ്മൃതി മണ്ഡപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതത്. ഇതിന് തൊട്ടുമുമ്പായാണ് ബൈബിളും ഖുറാനും മാറ്റി ഭഗവദ് ഗീത സ്ഥാപിച്ചത്. എല്ലാ വിശുദ്ധ പുസ്തകങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു എന്നാല്‍ അനുവാദമില്ലാതെ ഇവ സ്ഥാപിക്കരുതെന്ന് ഹിന്ദു മക്കള്‍ കാച്ചിയിലെ അംഗമായ കെ. പ്രഭാകരന്‍ പറഞ്ഞു. ഇന്ത്യന്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ച കലാമിന്‍റെ പ്രതിമയ്ക്ക് സമീപത്ത് നിന്നും ബൈബിളും ഖുറാനും നീക്കം ചെയ്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.