കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തി

First Published 4, Apr 2018, 2:23 PM IST
bill passed on kerala proffesional college admission
Highlights
  • കണ്ണൂർ-കരുണ ബിൽ പാസ്സായി
  • എതിർത്തത് ബൽറാം മാത്രം
  • ബൽറാമിനെ തള്ളി ചെന്നിത്തല
  • കുട്ടികളുടെ ഭാവിയെ കരുതിയെന്ന് വിശദീകരണം

തുരിവനന്തപുരം: കണ്ണൂർ‍, കരുണ മെഡിക്കൽ കോളേജുകൾ ചട്ടം ലംഘിച്ച് മുൻവർഷം നടത്തിയ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്ന ബിൽ നിയമസഭ പാസ്സാക്കി. ക്രമവിരുദ്ധ പ്രവേശനത്തിനായി സർക്കാർ പ്രതിപക്ഷവും കൈകോർത്തു.  നാളെ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ ബിൽ മാറ്റിവക്കണമെന്ന വിടി ബൽറാമിറെ നിലപാട്  പ്രതിപക്ഷനേതാവ് തള്ളി.

​രേഖകളൊന്നും ഹാജരാക്കാതെ കോഴ വാങ്ങി കണ്ണൂർ, കരുണ കോളേജുകൾ മുൻ വർഷം നടത്തിയ 180 പേരുടെ പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മറ്റി ആദ്യം റദ്ദാക്കി. ​ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി ശരിവച്ചു. വിദ്യാർത്ഥികളുടെ ഭാവിയെന്ന പേരിൽ സർക്കാർ ഇറക്കിയ ഓർഡിനൻസാണ് ബില്ലാക്കി പാസ്സാക്കിയത്. ക്രമപ്രശ്നമായി എതിർപ്പുയർത്തിയത് വിടി ബൽറാം മാത്രം

പക്ഷെ ബൽറാമിനെ പ്രതിപക്ഷനേതാവും പോലും പിന്തുണച്ചില്ല, പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസ്സാക്കി. കേസ് പരിഗണിക്കെ കഴിഞ്ഞ ദിവസം സുപ്രീം കോടതി സംസ്ഥാന സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു സ്റ്റേ ചെയ്യേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.​ ഓർഡിനൻസ് നിയമമായെങ്കിലും നാളെ സുപ്രീം കോടതി സ്റ്റേ ചെയ്താൽ അതിനാകും സാധുത.

loader