കൊച്ചി: വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ ഇടപെടല്‍ മൂലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നഷ്ടമായെന്ന ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് ബിനോയ് വിശ്വത്തിന്റെ മറുപടി. ഇന്‍സ്റ്റിറ്റ്യൂട്ട് നഷ്ടപ്പെട്ടെന്ന മാധവന്‍ നായരുടെ വാദം വിചിത്രമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നെടുമങ്ങാട് 120 ഏക്കര്‍ സ്ഥലത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പൊന്മുടിയില്‍ സ്ഥലം അനുവദിക്കാതിരുന്നത് നിയമപ്രശ്‌നം മൂലമാണ്. ഈ സ്ഥലത്തിനായി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ 4 കോടി രൂപ എന്ത് ചെയ്‌തെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം കൊച്ചിയില്‍ പറഞ്ഞു.
