അക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്ക്

ഇഡാഗോ: ജന്മദിനം ആഘോക്കുന്നതിനിടെ മൂന്ന് വയുകാരി കുത്തേറ്റ് മരിച്ചു. യുഎസിലെ ഇഡാഹോയിലെ ബോയിസില്‍ ആണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്കെത്തിയ അക്രമി കുട്ടിയടക്കം ഒന്‍പത് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

സംഭവത്തില്‍ ലോസ് ആഞ്ചസ് സ്വദേശിയായ ടിമ്മി കിന്നെര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റ കുടുംബങ്ങളിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.