Asianet News MalayalamAsianet News Malayalam

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി

ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് വിളികളുമായാണ് സ്വീകരിച്ച് കൊണ്ടു പോയത്. കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ബിഷപ്പ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങി 24 മണിക്കൂറില്‍ കേരളം വിടണം എന്നാണ് വ്യവസ്ഥ. അതിനാല്‍ അദ്ദേഹം ഇന്നു വൈകിട്ടത്തെ വിമാനത്തില്‍ ജലന്ധറിലേക്ക് പോകും. 
 

bishop franco mulakkal released
Author
Pala, First Published Oct 16, 2018, 2:22 PM IST

പാലാ: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായി തടവിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഫ്രാങ്കോയ്ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആണ് അദ്ദേഹം പാലാ സബ് ജയിലില്‍ നിന്നും മോചിതനായത്.

നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ജയില്‍ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്. ജയിലിന് മുന്‍പിലെ റോഡ‍് ബ്ലോക്ക് ചെയ്ത് വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. 

പ്രാര്‍ത്ഥനഗീതങ്ങള്‍ പാടി കാത്തിരുന്ന വിശ്വാസികള്‍. ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് വിളികളുമായാണ് സ്വീകരിച്ച് കൊണ്ടു പോയത്. കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ബിഷപ്പ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങി 24 മണിക്കൂറില്‍ കേരളം വിടണം എന്നാണ് വ്യവസ്ഥ. അതിനാല്‍ അദ്ദേഹം ഇന്നു വൈകിട്ടത്തെ വിമാനത്തില്‍ ജലന്ധറിലേക്ക് പോകും. 
 

Follow Us:
Download App:
  • android
  • ios