കഴിഞ്ഞ ദിവസം കെസിബിയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി ഇടപാടില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കര്‍ദ്ദിനാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.

കണ്ണൂര്‍: സിറോ മലബാര്‍ സഭ ഭൂമി ഇടപാടിലെ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ണായക വൈദിക സമിതി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ബിഷപ് ഹൗസിലാണ് യോഗം ചേരുക. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. 

കഴിഞ്ഞ ദിവസം കെസിബിയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി ഇടപാടില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കര്‍ദ്ദിനാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാമെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ കര്‍ദ്ദിനാള്‍ അറിയിച്ചു. 

വൈദിക സമിതി ചേര്‍ന്ന് പ്രശനം ചര്‍ച്ച ചെയ്യണമെന്നായിരുന്നു കര്‍ദ്ദിനാള്‍ വിരുദ്ധ പക്ഷത്തിന്റെ നിലപാട്. തിങ്കളാഴ്ച എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക കൂട്ടായ്മയും വിളിക്കുന്നുണ്ട്.