കോട്ടയം: ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന മുൻ ജലന്ധർ രൂപതാദ്ധ്യക്ഷന് പൂർണ്ണ പിന്തുണയുമായാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തിയത്. പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചത്.

ഫ്രാങ്കോയെ സന്ദർശിച്ചത് പ്രാർത്ഥനാ സഹായത്തിനാണെന്ന് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് ചോദിച്ചത്. ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാർ മാത്യു അറയ്ക്കൽ ചോദിച്ചു.

ബലാത്സംഗക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന് സഭയുടെ പരിപൂർ‍ണ്ണ പിന്തുണയാണെന്നാണ് മെത്രാൻമാരുടെ സന്ദർശനത്തോടെ വ്യക്തമാകുന്നത്.