ഈ മാസം ഒന്‍പതിന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഒപ്പിടാത്ത ഉത്തരവും ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ കാണിച്ചു.

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ട് ഉത്തരവുകള്‍ ഇറങ്ങുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻപിള്ള. ഈ മാസം ഒന്‍പതിന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഒപ്പിടാത്ത ഉത്തരവും ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ കാണിച്ചു. എന്നാൽ വ്യാജ ഒപ്പിട്ടുവെന്ന ആരോപണം മന്ത്രി ഇ.പി.ജയരാജൻ നിക്ഷേധിച്ചു. ആരോപണം നിഷേധിച്ചതിന് പിന്നാലെ കാലംമാറിയത് അറിഞ്ഞില്ലേയെന്ന് ഇ.പി ജയരാജന്‍ ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred