നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുളള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുളള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് നിലയ്ക്കലിലെത്തിയത്. 

പൊലീസ് നല്‍കിയ നോട്ടീസ് വാങ്ങാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറായില്ല. ആറ് മണിക്കൂറിന് ശേഷം തിരിച്ചുവരണം എന്ന് നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരണംവിളികളുമായി സംഘം നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളും ശബരിമലയില്‍ പ്രതിഷേധവുമായെത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.