സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് നയം കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി പാസാക്കി. പശ്ചിമബംഗാളിലെ നയം പീന്നീട് തീരുമാനിക്കും. കോൺഗ്രസ് നിലപാട് അറിയട്ടെ എന്ന് സിപിഎം.
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഏതുതരം വിവേചനത്തിനും എതിരായ നിലപാട് മുറുകെ പിടിക്കുമെന്നും സിപിഎം പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് നയം കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി പാസാക്കി. പശ്ചിമബംഗാളിലെ നയം പീന്നീട് തീരുമാനിക്കും. കോൺഗ്രസ് നിലപാട് അറിയട്ടെ എന്നും സിപിഎം വ്യക്തമാക്കി.
ബിജെപിക്കെതിരായ വോട്ടുവിഭജനം പരമാവധി തടയും. പാർട്ടിക്ക് സാന്നിധ്യമുള്ള സീറ്റുകളിലേ മത്സരിക്കൂ. ബ്രൂവറി റദ്ദാക്കാനുള്ള തീരുമാനം കേരളത്തിൽ പാർട്ടിയെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ച് നിലപാടെടുക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. വെറുതെ പഴി കേൾക്കേണ്ടതില്ലെന്ന് വിലയിരുത്തിയെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
