യതീഷിനെ തൃശൂരിൽ ചാർജ് എടുക്കാൻ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊൻ രാധാകൃഷ്ണനെ കാണുമ്പോൾ യതീഷിന് വെറുപ്പാണ്. 

തൃശൂര്‍: ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി. പുറത്തു നടക്കാൻ കെ സുരേന്ദ്രന്‍ അവകാശമില്ലെങ്കിൽ പൊലീസിനേയും പുറത്തിറക്കാതിരിക്കാൻ ബിജെപിയ്ക്ക് അറിയാമെന്ന് എം ടി രമേശ് പറ‍ഞ്ഞു. ഇത്തരം സമരങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും . നാളെ നിലയ്ക്കലിൽ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു. 

അതേസമയം സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും പൊന്‍ രാധാകൃഷ്ണന്‍റെ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയ്ക്കെതിരെ എ എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഇത്ര ക്രിമിനലായ മറ്റൊരു പൊലീസ് ഉദ്യോഗസനില്ലെനന്നും യതീഷ് മൂന്നാം കിട ക്രിമിനലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

'മന്ത്രിയുടെ കാറ് തടയാൻ പൊലീസിന് എന്തവകാശം ? യതീഷിനെ തൃശൂരിൽ ചാർജ് എടുക്കാൻ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊൻ രാധാകൃഷ്ണനെ കാണുമ്പോൾ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രൻ പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാൾ ശക്തൻ' ആണെന്നും രാധാകൃഷ്ണന്‍ പറ‌ഞ്ഞു.

യതീഷ് ആപ്പിൾ കഴിച്ച് തുടുത്തിരിക്കുന്നു. എന്തിനാണ് യതീഷിനെ തൃശൂരിൽ വെച്ചു കൊണ്ടിരിക്കുന്നത്. പിണറായി സർക്കാരിന്റെ കാലാവധി പരമാവധി ആറ് മാസമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.