കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിന് കോഴിക്കോട് സ്വപ്ന നഗരിയിൽ തുടക്കമായി . പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി . യോഗത്തിൽ രാഷ്ട്രീയ സാന്പത്തിക പ്രമേയങ്ങൾ അവതരിപ്പിക്കും . യോഗത്തിന് മുന്നോടിയായി രാവിലെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടി പതാക ഉയര്‍ത്തി. ഇപ്പോള്‍ അമിത് ഷാ ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്.

നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തോടെയാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം അവസാനിക്കും. കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്‌ട്രീയ പ്രമേയത്തില്‍ പാകിസ്ഥാനെതിരായി പരാമര്‍ശം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 3.30ന് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.