Asianet News MalayalamAsianet News Malayalam

'ബിജെപി കേരളം ഭരിച്ചിട്ടില്ല അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ല': ഒ രാജഗോപാൽ

വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെ കുറ്റപ്പെടുത്തേണ്ട. അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണം 

bjp didn't ruled Kerala and wont be rule in nearby future says o rajagopal
Author
Thiruvananthapuram, First Published Feb 5, 2019, 2:48 PM IST

തിരുവനന്തപുരം: ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെ കുറ്റപ്പെടുത്തേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണം രാജഗോപാൽ നിയമസഭയില്‍ വിശദമാക്കി. 

"

സംസ്ഥാന ബഡ്ജറ്റിനെ പറ്റിയുള്ള   പൊതുചര്‍ച്ചയ്ക്കിടെയാണ് ഒ രാജഗോപാല്‍ എം എല്‍എയുടെ പരാമര്‍ശം. സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും ദാരിദ്രത്തിനും  ബിജെപിയെ പഴിക്കേണ്ടെന്നായിരുന്നു ഒ രാജഗോപാല്‍ വിശദമാക്കിയത്. ശബരിമല സംസ്ഥാനത്തെ പ്രധാന പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ച ഒ രാജഗോപാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ഇത്രകണ്ട് കലുഷിതമായതിന് പിന്നില്‍ പൊലീസാണെന്നും ആരോപിച്ചു. 
 

Follow Us:
Download App:
  • android
  • ios