എല്ലാ ബൂത്തുകളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
ചെങ്ങന്നൂര്: വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കവെ ബിജെപിയുടെ അവസ്ഥ കൂടുതല് പരുങ്ങലിലാവുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ലഭിച്ച വോട്ടുകള് പോലും ഇത്തവണ ബിജെപിക്ക് ലഭിച്ചിട്ടില്ല.വോട്ടെണ്ണല് തുടങ്ങി ഒരു മണിക്കൂര് പിന്നിടുമ്പോഴേക്കും ഒരു ഘട്ടത്തില് പോലും സജി ചെറിയാന് പിന്നോട്ട് പോയിട്ടില്ല. എല്ലാ ബൂത്തുകളിലും എല്ഡിഎഫ് തന്നെയാണ് മുന്നില് നില്ക്കുന്നത്. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമോ യുഡിഎഫിന് അല്പം മേധാവിത്വമോ നല്കിയ ബൂത്തുകളെല്ലാം ഇത്തവണ ഇടത് മുന്നണി പിടിച്ചെടുക്കുകയാണ്. ബി.ജെ.പി ദയനീയമായ പ്രകടനമാണ് പല ബൂത്തുകളിലും കാഴ്ച വെയ്ക്കുന്നത്. താന് കണക്ക്കൂട്ടിയതിലും അധികം വോട്ടുകള് തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള് ലഭിച്ചശേഷം സജി ചെറിയാന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ആദ്യ മണിക്കൂറിലെ കണക്കുകള് പരിശോധിക്കുമ്പോള് എല്ഡിഎഫിന്റെ വിജയത്തിലേക്കാണ് ഫല സൂചനകള്.
